ഓൺലൈൻ ​ഗെയിം; ഒൻപതാം ക്ലാസുകാരൻ നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിന് കരുതി വെച്ചിരുന്ന നാലു ലക്ഷം രൂപ; സംഭവം തൃശൂരിൽ

ഓൺലൈൻ ​ഗെയിം; ഒൻപതാം ക്ലാസുകാരൻ നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിന് കരുതി വെച്ചിരുന്ന നാലു ലക്ഷം രൂപ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ

തൃശൂർ : ഓൺലൈൻ ഫോൺ ​ഗെയിമിലൂടെ ഒൻപതാം ക്ലാസുകാരൻ നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിന് കരുതി വെച്ചിരുന്ന നാലു ലക്ഷം രൂപ. എന്നാൽ വീട്ടുകാർ ഇക്കാര്യം അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം.

വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്ന മാതാപിതാക്കളാണ് അക്കൗണ്ടിൽ ഒരു രൂപ പോലുമില്ല എന്ന കാര്യം അറിയുന്നത്. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവൻ പണവും ഇതോടെ നഷ്ടപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യം പറഞ്ഞപ്പോൾ ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു.

ഇതോടെ ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. പഠിക്കാനായി വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്പർ തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്. ​ഗെയിം കളിച്ച് ഈ അക്കൗണ്ടിൽ നിന്ന് പണം പോയത് അവരും അറിഞ്ഞില്ല.

ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുക മുഴുവൻ ചോർന്നു പോയി. അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പോലീസുതന്നെ കൗൺസിലിങ് ഏർപ്പെടുത്തി.