play-sharp-fill
പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഇരുപതു വയസുകാരിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ പെൺകുട്ടി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി.

പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി മർദിച്ചു. സൂര്യയുടെ ശരീരത്തിൽ പതിനേഴ് ഇടങ്ങളിലായി കുത്തു കൊണ്ടിട്ടുണ്ട്. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. ഇവരുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം.

സൂര്യയുടെ തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. അബോധാവസ്ഥയിലായിട്ടും ഇയാൾ വീണ്ടും സൂര്യയെ കുത്തി. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി യെങ്കിലും പുലർച്ചയോടെ ആരോഗ്യ നില വഷളായി. കുത്തിയതിന് പിന്നാലെ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടഅരുണിനെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ സമീപത്തെ വീടിൻറെ ടെറസിൽ നിന്നുമാണ് പിടികൂടിയത്.

സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. പലതവണ സൂര്യഗായത്രി അരുണിനെതിരെ പൊലീസിൽ പരാതി നൽകി. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തർക്കമുണ്ടായിരുന്നുവെന്നാണ് സൂചന.

ഭർത്താവുമായി പിണങ്ങി അമ്മയോടൊപ്പമാണ് സൂര്യഗായത്രി കഴിഞ്ഞ ആറ് മാസമായി കഴിഞ്ഞിരുന്നത്. അരുണും വിവാഹിതനാണ്. വഞ്ചിയൂർ, ആര്യനാട്, പേരൂർക്കട സ്റ്റേഷനുകളിൽ അരുണിനെതിരേ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു.