
വീട്ടുകാർ വിവാഹത്തിന് പോയ സമയത്ത് മാങ്ങാനത്ത് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് വീടിനുള്ളിൽ തീ കൊളുത്തി മരിച്ചു: മരിച്ചത് മണ്ണെണ്ണ തല വഴി ഒഴിച്ച ശേഷം: അപ്രതീക്ഷിതമായ മരണത്തിൽ ഞെട്ടി നാട്: സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ചു. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കർ (28) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും, വീട്ടുകാരും ഈ സമയം വിവാഹ ചടങ്ങിൽ പങ്കെടുക്കുവാൻ പോയിരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനോട് ചേർന്നുള്ള ഇവരുടെ വാടകവീടിൻ്റെ മുറിയിലെത്തിയ വിഷ്ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
മുറിയിൽ നിന്നും തീ ഉയരുന്നത് കണ്ട് ബന്ധുക്കളും, സമീപവാസികളും കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു അവിവാഹിതനാണ്.
Third Eye News Live
0