video
play-sharp-fill

കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കോട്ടയം നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ ഉയരുന്നു; ഗാന്ധി സ്ക്വയറിന് സമീപം ഉയരുന്ന സ്വർണ്ണക്കടയ്ക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടും 2 നിലകൾ പണിതീർത്തു; പിന്നിൽ നടക്കുന്നത് വൻ അഴിമതി; നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നടക്കുന്നത് തീവെട്ടിക്കൊള്ള

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ കോട്ടയം നഗരത്തിൽ അനധികൃത കെട്ടിടങ്ങൾ ഉയരുന്നു.

തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം ”ലാനാ ഗോൾഡ്” എന്ന പേരിൽ ഉയരുന്ന സ്വർണ്ണക്കടയുടെ നിർമ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനേ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത നിർമാണം നടത്തരുത് എന്ന് നഗരസഭ നിർദ്ദേശിച്ചിട്ടും സ്വർണ്ണക്കടയുടെ പണി പൂർത്തിയായി. സ്റ്റോപ്പ് മെമ്മോ മറികടന്ന് നിർമ്മാണം നടത്തിയതിന് പിന്നിൽ നഗരസഭയിലെ ഉന്നതന് പങ്കുള്ളതായി സൂചനയുണ്ട്. അനധികൃത നിർമ്മാണങ്ങൾ നടത്തിക്കഴിഞ്ഞ് പിന്നീട് അംഗീകരിച്ച് നല്കുകയാണ് പതിവ്. ഇതിന് പിന്നിൽ വൻകോഴ ഇടപാട് നടക്കുന്നതായും സൂചനയുണ്ട്.

നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇത്തരത്തിൽ അനധികൃത ഇടപാടുകൾ നടത്തുന്നതിന് ഏജൻ്റുമാർ പ്രവർത്തിക്കുന്നതായും സൂചനയുണ്ട്.

ഇത്തരത്തിൽ കഞ്ഞിക്കുഴിയിലും, പുത്തനങ്ങാടിയിലും കുമാരനല്ലൂരിലുമെല്ലാം നിരവധി കെട്ടിടങ്ങളും, ഫ്ലാറ്റുകളുമാണ് ഉയരുന്നത്.

സാധാരണക്കാരൻ ഒരു വീട് വെയ്ക്കാനുള്ള അപേക്ഷയുമായി ചെന്നാൽ നൂറ് നൂലാമാലകൾ പറഞ്ഞ് അനുവാദം നല്കാത്ത എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് ഇത്തരത്തിൽ തീവെട്ടിക്കൊള്ള നടക്കുന്നത്.