video
play-sharp-fill

നെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്നു പേർ  മരിച്ചു: മരിച്ചത് യുവതിയും സഹോദരനും അടക്കം മൂന്നു പേർ; ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ നാലു പേർ കയറിയത് അപകടകാരണം

നെട്ടൂരിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു: മരിച്ചത് യുവതിയും സഹോദരനും അടക്കം മൂന്നു പേർ; ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ നാലു പേർ കയറിയത് അപകടകാരണം

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: എറണാകുളത്ത് നെട്ടൂരിൽ വീണ്ടും അപകട വാർത്ത. ഭാരം കുറഞ്ഞ ഫൈബർ വള്ളത്തിൽ കയറിയ സഹോദരങ്ങൾ അടക്കം മൂന്നു കുട്ടികൾ മുങ്ങി മരിച്ചു.

സഹോദരങ്ങളായ ആഷ്‌ന, ആദിൽ, കോന്തുരുത്തി സ്വദേശി എബിൻ പോൾ എന്നിവരാണ് മരിച്ചത്. ഭാരം കുറഞ്ഞ ഫൈബർ വളളത്തിൽ നാല് പേർ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെട്ടൂർ സ്വദേശികളും സഹോദരങ്ങളുമായ ആഷ്‌ന, ആദിൽ, കോന്തുരുത്തി സ്വദേശി എബിൻ പോൾ എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

സഹോദരങ്ങളായ ആഷ്‌നയും ആദിലും വീട്ടിൽ കേക്ക് ഉണ്ടാക്കി ഓർഡർ അനുസരിച്ച് നൽകിയിരുന്നു. ഇരുവർക്കും നൽകിയ ഓർഡർ പ്രകാരം കോന്തുരുത്തിയിൽ നിന്നും നെട്ടൂരിലേക്ക് ഫൈബർ വളളത്തിൽ കേക്ക് വാങ്ങാനെത്തിയതായിരുന്നു എബിനും പ്രവീണും.

കേക്കുമായി തിരികെ പോയപ്പോൾ ആഷ്‌നയെയും ആദിലിനെയും ഒപ്പം കൂട്ടുകയായിരുന്നു. കരയിൽ നിന്നും അമ്ബത് മീറ്ററോളം അകലെ വച്ച് വളളം മറിഞ്ഞു.

പൊലീസും ഫയർഫോഴ്‌സും സ്‌കൂബാ ടീമും നടത്തിയ സംയുക്ത തെരച്ചിലിനൊടുവിൽ രാത്രി ഏഴ് മണിയോടെയാണ് മൃതദേഹങ്ങൾ ലഭിച്ചത്.

ഭാരം കുറഞ്ഞ ഫൈബർ വളളത്തിൽ നാല് പേരും കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാവൽസ് ഉടമയായ നവാസിൻറെയും ഷാമിലയുടെയും മക്കളാണ് ആഷ്‌നയും ആദിലും. ആഷ്‌ന പെരുമ്ബാവൂർ ബിഎഡ് നാഷണൽ കോളേജ് വിദ്യാർത്ഥിനിയാണ്.

ആദിൽ തൃപ്പൂണിത്തുറ ഗവ. ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർത്ഥിയും. കളമശേരി സെൻറ് പോൾസ് കോളേജിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് എബിൻ പോൾ. ഷിപ്പ്യാർഡ് ഉദ്യോഗസ്ഥനായ പോളിൻറയും പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഹണിയുടെയും മകനാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.