
നൂറ് ശതമാനം വികസന ഫണ്ട് ചിലവഴിച്ച പനച്ചിക്കാട് പഞ്ചായത്തിന് ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും അഭിനന്ദനം
തേർഡ് ഐ ബ്യൂറോ
കോട്ടയം : വികസന ഫണ്ട് നൂറ് ശതമാനം ചെലവഴിച്ച പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും അനുമോദിച്ചു.
മുൻകാല ഭരണ സമിതികൾക്കൊന്നും നേടാനാവാത്ത നേട്ടം അധികാരമേറ്റ് മൂന്നു മാസം കൊണ്ട് കൈവരിക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പദ്ധതി നിർവ്വഹണത്തിലും കൊവി ഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനമാണ് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതി നാടിനു സമർപ്പിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട്, കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു ക്കുട്ടി ഈപ്പൻ, സിബി ജോൺ , പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ , ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരസമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാജേക്കബ്, പഞ്ചായത്തംഗങ്ങളായ പി ജി അനിൽ കുമാർ , ബോബി സ്‌കറിയ, ജയന്തി ബിജു , ബിനിമോൾ സനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.