
കോട്ടയത്തും നൂറിൽ തൊട്ട് പെട്രോൾ വില: നഗരത്തിലെ പെട്രോൾ പമ്പുകളിൽ ചരിത്രത്തിൽ ആദ്യമായി വില നൂറിലെത്തി
സ്വന്തം ലേഖകൻ
കോട്ടയം: ചരിത്രത്തിൽ ആദ്യമായി കോട്ടയം ജില്ലയിലും പെട്രോൾ പമ്പിൽ വില നൂറിലെത്തി. പെട്രോൾ പമ്പുകളിലെ ഡിസ്‌പ്ലേ ബോർഡിൽ പെട്രോൾ എന്ന് എഴുതിയിരിക്കുന്നതിന് നേരേ 100 എന്ന മൂന്നക്ക നമ്പർ കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് പൊതുജനം.
പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർധിച്ചതോടെ ആണ് ഇന്ന് കോട്ടയത്ത് പെട്രോൾ ലീറ്ററിന് കൃത്യം 100 രൂപയിൽ വിൽപന നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി നഗരത്തിൽ പെട്രോളിന് 99 രൂപ 74 പൈസയും ഡീസലിന് 94 രൂപ 28 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95 രൂപ 94 പൈസയുമായി വില ഉയർന്നു.
കോഴിക്കോട് പെട്രോളിന് 99.98 ഡീസലിന് 94.54 രൂപയുമാണ് വില.
Third Eye News Live
0