play-sharp-fill
കോട്ടയം ജില്ലയിൽ 442 പേർക്ക് കൊവിഡ് ; 437 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 442 പേർക്ക് കൊവിഡ് ; 437 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 442 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 437 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ച് പേരും രോഗബാധിതരായി. പുതിയതായി 5742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7. 69 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 194 പുരുഷൻമാരും 200 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

605 പേർ രോഗമുക്തരായി. 4650 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189808 പേർ കോവിഡ് ബാധിതരായി. 183600 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31500 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 46

ചങ്ങനാശേരി- 22

ഏറ്റുമാനൂർ -21

കൂരോപ്പട – 20

പനച്ചിക്കാട്, തൃക്കൊടിത്താനം-18

ഈരാറ്റുപേട്ട, വിജയപുരം-12

കുമരകം, അയ്മനം-11

തിടനാട്, മാഞ്ഞൂർ, വാകത്താനം, കുറിച്ചി – 10

കറുകച്ചാൽ, കിടങ്ങൂർ, പാലാ – 9

എലിക്കുളം, വാഴപ്പള്ളി – 8

വെള്ളാവൂർ, തലയാഴം, നീണ്ടൂർ, അതിരമ്പുഴ, മാടപ്പള്ളി – 7

എരുമേലി, പള്ളിക്കത്തോട്, രാമപുരം, പാമ്പാടി, മീനടം – 6

തിരുവാർപ്പ്, വൈക്കം,ഉഴവൂർ, അയർക്കുന്നം, ആർപ്പൂക്കര, കരൂർ – 5

മീനച്ചിൽ, കങ്ങഴ, ഉദയനാപുരം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, ചെമ്പ് – 4

മുണ്ടക്കയം, മൂന്നിലവ്, പൂഞ്ഞാർ, കടുത്തുരുത്തി, തലനാട് – 3

തലയോലപ്പറമ്പ്, വെളിയന്നൂർ, വെച്ചൂർ, പായിപ്പാട്, കോരുത്തോട്, മുളക്കുളം, മണർകാട്, മേലുകാവ് – 2

കാണക്കാരി, തീക്കോയി, നെടുംകുന്നം, കുറവിലങ്ങാട്, തലപ്പലം,
ഭരണങ്ങാനം, മുത്തോലി, കല്ലറ,ടി വി പുരം, കൊഴുവനാൽ,
മറവന്തുരുത്ത്, മണിമല, ഞീഴൂർ, പാറത്തോട് – 1