play-sharp-fill
സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല: ജൂൺ 17 മുതൽ നിയന്ത്രണങ്ങളോടെ മിനി  ലോക്ക് ഡൗൺ തുടരും; നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ച്

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടില്ല: ജൂൺ 17 മുതൽ നിയന്ത്രണങ്ങളോടെ മിനി ലോക്ക് ഡൗൺ തുടരും; നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ച്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ലെങ്കിലും ലോക്ക് ഡൗൺ പഴയ രൂപത്തിൽ ഇനി തുടരേണ്ടെന്നു തീരുമാനം. സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാർബർഷോപ്പുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് തന്നെയാണ് നിൽക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്. എന്നാൽ ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചത്.