
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 645 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 638 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 5475 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.78 ശതമാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരില്‍ 273 പുരുഷന്മാരും 290 സ്ത്രീകളും 82 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
830 പേര് രോഗമുക്തരായി. 5023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 186542 പേര് കോവിഡ് ബാധിതരായി. 179780 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33783 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-99
ഏറ്റുമാനൂർ – 27
എലിക്കുളം-25
വാഴപ്പള്ളി-23
പാറത്തോട് – 21
അയർക്കുന്നം, മണിമല -19
എരുമേലി-18
കാഞ്ഞിരപ്പള്ളി – 17
ചങ്ങനാശേരി – 16
തൃക്കൊടിത്താനം – 15
പള്ളിക്കത്തോട് – 14
കാണക്കാരി, പാലാ, പൂഞ്ഞാർ തെക്കേക്കര, കുമരകം – 13
കരൂർ – 11
മുണ്ടക്കയം, ടി.വി പുരം, കുറിച്ചി, വെള്ളൂർ – 10
ചിറക്കടവ്, മുത്തോലി – 9
വൈക്കം, കടുത്തുരുത്തി, പാമ്പാടി, കൂട്ടിക്കൽ, ഈരാറ്റുപേട്ട, തിരുവാർപ്പ് – 8
മുളക്കുളം, ഉദയനാപുരം, കങ്ങഴ, പനച്ചിക്കാട്- 7
തലയാഴം, കൂരോപ്പട, വാഴൂർ, കിടങ്ങൂർ, മാടപ്പളളി, കടനാട്,വാകത്താനം, ആർപ്പൂക്കര, അതിരമ്പുഴ, നീണ്ടൂർ-6
കറുകച്ചാൽ, അയ്മനം, മറവന്തുരുത്ത് – 5
വെച്ചൂർ, തലയോലപ്പറമ്പ്, മൂന്നിലവ്,
പുതുപ്പള്ളി, പൂഞ്ഞാർ,
ഉഴവൂർ, മീനച്ചിൽ, വിജയപുരം, അകലക്കുന്നം – 4
തീക്കോയി, രാമപുരം, മീനടം – 3
മരങ്ങാട്ടുപിള്ളി, ഭരണങ്ങാനം,
കോരുത്തോട്, വെള്ളാവൂർ – 2
നെടുംകുന്നം, മണർകാട്, മേലുകാവ്, ചെമ്പ്, മാഞ്ഞൂർ, ഞീഴൂർ, പായിപ്പാട് – 1