ഞങ്ങളെ മനസിലാകുന്നുണ്ടോ? സഹപ്രവർത്തകരുടെ കണ്ണ് നിറച്ച് അജീഷിൻ്റെ വീഡിയോ കോൾ; മറയൂരിൽ കൊടും ക്രിമിനൽ തലതല്ലി പൊട്ടിച്ച പോലീസുകാരൻ അജീഷ് പോൾ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു.

ഞങ്ങളെ മനസിലാകുന്നുണ്ടോ? സഹപ്രവർത്തകരുടെ കണ്ണ് നിറച്ച് അജീഷിൻ്റെ വീഡിയോ കോൾ; മറയൂരിൽ കൊടും ക്രിമിനൽ തലതല്ലി പൊട്ടിച്ച പോലീസുകാരൻ അജീഷ് പോൾ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു.

Spread the love

സ്വന്തം ലേഖകൻ

മറയൂർ: കൊടും ക്രിമിനലിൻ്റെ ക്രൂര മർദ്ദനത്തിനിരയായി തലക്കടിയേറ്റ് ഗുരുതര പരിക്കുമായി ചികിത്സയില്‍ കഴിയുന്ന പോലീസുകാരൻ അജീഷുമായി സഹപ്രവര്‍ത്തകന്‍ നടത്തിയ വീഡിയോ കോളാണ് കാഴ്‌ച്ചക്കാരുടെ കണ്ണ് നിറക്കുന്നത്.

വീഡിയോയിലെ സംഭാഷണം ആരുടെയും കണ്ണ് നിറയ്ക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി പറ്റെ വെട്ടി ചിരിച്ചുകൊണ്ട് സ്‌ക്രീനില്‍ നിറയുകയാണ് അജീഷ്. എല്ലാവരും ഉണ്ടിവിടെ, മനസ്സിലാവുന്നുണ്ടോ ..എസ് ഐ സാറ് , അബ്ബാസ് സാറ്, കവിത മേഡം എല്ലാവരുമുണ്ട്.

.ഞങ്ങളുടെ പേരൊന്ന് പറഞ്ഞെ … ഫോണ്‍ വിളിച്ച ഉദ്യോഗസ്ഥന്‍ അജീഷിനോട് ചോദിക്കുന്നത് ഇങ്ങിനെയാണ്. ഒകെ.. ഒകെ.. എന്നു മറുപടി നല്‍കുകയാണ് അജീഷ്.ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം തന്നെ സംസാരിക്കുന്നുണ്ടെങ്കിലും ആരെയും വ്യക്തമായി മനസിലാകാതെ ഓര്‍ത്തെടുക്കാൻ പാടുപെടുന്ന അജിഷിന്റെ ചിരിതുകിയ മുഖം നിറകണ്ണുകളോടെയല്ലാതെ കണ്ട് നില്‍ക്കാനാവില്ല. ഒടുവില്‍ എല്ലാം ശരിയാകും എന്ന ആശംസകളോടെയും പ്രാര്‍ത്ഥനയോടെയും ഫോണ്‍ കട്ടുചെയ്യുകയായിരുന്നു.

ഈ മാസം 1 നുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രി ഐ സി യുവില്‍ കഴിയുന്ന സി പി ഒ അജീഷ് പോളിനെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടു വരനുള്ള ഇടപെടലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഹപ്രവര്‍ത്തരുടെ ഭാഗത്തു നിന്നും നടന്നുവരുന്നത്. ദിവസം പിന്നിടും തോറും അജീഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ ഉറപ്പിലാണ് ഇവരിപ്പോള്‍ ആശ്വാസം കണ്ടെത്തിയിരിക്കുന്നത്. മങ്ങിത്തെളിയുന്ന ഓര്‍മ്മകള്‍ മാത്രമുള്ള അജീഷിനെ ഇങ്ങിനെയൊരവസ്ഥയില്‍ കാണേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഇവര്‍ എല്ലാവരും

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിന് നേരെ കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് നടത്തിയ ആക്രമണത്തിലാണ് മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ തലയോട്ടി തകര്‍ന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍.
തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളില്‍ ക്ഷതമേറ്റിരുന്നു. ഈ ഭാഗത്ത് ഓപ്പറേഷന്‍ നടത്തി. കുറച്ചുഭാഗം വയറുകീറി ഉള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കു ശേഷമാവും ഇത് ഓപ്പറേഷന്‍ നടത്തി പുനഃസ്ഥാപിക്കുക.

തലയ്ക്കുള്ളില്‍ ക്ഷതമേറ്റിട്ടുള്ളതിനാല്‍ ഓര്‍മ്മ ശക്തിക്കോ കാഴ്ചയ്‌ക്കോ തകരാറുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ സംഘം സൂചന നല്‍കിയിരുന്നു.സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോവില്‍ക്കാവ് സ്വദേശി സുലൈമാന്റെ പേരില്‍ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഇയാളിപ്പോള്‍ റിമാന്റിലാണ്. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

1-ാം തീയതി രാവിലെ പതിവ് പെട്രോളിംഗിനിടെ മറയൂര്‍ സി ഐ ജി എസ് രതീഷാണ് സുലൈമാനെ ആദ്യം കാണുന്നത്.ഈ സമയം ഇയാള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സി ഐ വാഹനത്തിലിരുന്നുകൊണ്ട് ഇത് ചോദ്യം ചെയ്തു.ഈ സമയം സുലൈമാന്‍ സി ഐ യെ അസഭ്യം പറഞ്ഞു. ഇതോടെ സി ഐ വാഹനത്തില്‍ നിന്നും ഇറങ്ങി ഇയാളുടെ അടുത്തേയ്ക്ക് നടന്നടുത്തു.

ഉടന്‍ സുലൈമാന്‍ കയ്യില്‍കിട്ടിയ കല്ലെടുത്ത് സി ഐയ്ക്കുനേരെ ഏറിഞ്ഞു. ഏറ് തലയില്‍ കൊണ്ടു. ഇതിനിടെ വാഹനത്തിലിറങ്ങി സുലൈമാന്റെ നേരെ അജീഷ് പാഞ്ഞടുത്തു. തൊട്ടടുത്തെത്തിയപ്പോള്‍ കയ്യിലിരുന്ന കോണ്‍ക്രീറ്റ് കഷണം കൊണ്ട് സുലൈമാന്‍ അജീഷിന്റെ തലയില്‍ ആഞ്ഞിടിക്കുകയായിരുന്നു. ഇടിയേറ്റയുടന്‍ അജീഷ് ബോധരഹിതനായി നിലം പതിച്ചു.

പിന്നീട് പൊലീസ് സംഘം സുലൈമാനെ കീഴടക്കി കസ്റ്റഡിയില്‍ എടുത്തു. അജീഷീനെയും സി ഐ രതീഷിനെയും കൊണ്ട് ഉടന്‍ പൊലീസ് സംഘം ആലുവ രാജഗിരി ആശുപത്രിക്ക് തിരിച്ചു. ഇടയ്ക്ക് അജീഷ് ഒന്നുരണ്ടുവട്ടം ഛര്‍ദ്ദിച്ചത് കൂടെയുണ്ടായിരുന്നവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. കുഴപ്പങ്ങളൊന്നുമില്ലാതെ അജീഷ് വീണ്ടും ജോലിക്കെത്തുമെന്ന വിശ്വാസത്തിലും പ്രാർത്ഥനയിലുമാണ് മറയൂർ സ്റ്റേഷനിലെ സഹപ്രവർത്തകർ