Spread the love

കോട്ടയം: ഹോട്ടലുകളിലും ഷാപ്പുകളിലും നിന്നുള്ള ഭക്ഷണം കഴിച്ച് ഭഷ്യ വിഷബാധയുണ്ടാകുമ്പോൾ നടത്തുന്ന പരിശോധനകൾ വെറും പ്രഹസനമായി മാറുന്നതായി ആക്ഷേപം. ഫലമോ ഭക്ഷ്യ വിഷബാധയേൽക്കുന്നത് തുടർകഥയാവുകയാണ്.

video
play-sharp-fill

ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിശോധനകൾ പ്രഹസനങ്ങളായി മാറുകയാണന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
ഭക്ഷ്യ വിഷബാധയേറ്റാൽ നടപടി എടുക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ്. ഇവിടെ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ ഇതു ചെയ്യുന്നത് ഹെൽത്ത് ഇൻസ്പെക്ടർമാരാണ്.

അവർക്ക് ഭക്ഷണത്തിന്റെ സാമ്പിളുകൾശേഖരിക്കാനുള്ള അധികാരമില്ല. വെള്ളത്തിന്റെ ഗുണനിലവാരം, ഹോട്ടലുകളുടെ വൃത്തി ,മാലിന്യസ൦സ്ക്കരണ൦ തുടങ്ങിയവ പരിശോധിക്കലാണ് അവരുടെ ചുമതല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുമൂല൦ ചെറിയ തുക പിഴയടച്ചു രക്ഷപെടുവാൻ കുറ്റക്കാരായവർക്കു സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യ വിഷബാധയേറ്റ് നിരവധിപേർ മരിച്ചിട്ടു൦ ഒരാൾപോലു൦ ശിക്ഷിക്കപ്പെടാത്തത് ഇതു മൂലമാണ് .ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് വർഷങ്ങളായി ആരോഗ്യ വകുപ്പ് തുടരുന്ന ചിറ്റമ്മനയ൦ അവസാനിപ്പിക്കാതെ ഇതിനു പരിഹാരമുണ്ടാവില്ലന്ന് എബി ഐപ്പ് ചൂണ്ടിക്കാട്ടി.