കോവിഷീൽഡ് വാക്‌സിനേഷൻ ഇന്ന് 23 കേന്ദ്രങ്ങളിൽ; നൽകുന്നത് ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കൊവിഡ് പ്രതിരോധത്തിനുള്ള കോവിഷീൽഡ് വാക്‌സിൻ 45 വയസിനു മുകളിലുള്ളവർക്ക് കോട്ടയം ജില്ലയിൽ ജൂൺ നാല് വെള്ളിയാഴ്ച 23 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യ ഡോസുകാർക്കാണ് നൽകുക. ഒന്നാം ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. രാവിലെ പത്തു മുതൽ രണ്ടു വരെയാണ് സമയം. വ്യാഴാഴ്ച വൈകിട്ട് ഏഴു മുതൽ ബുക്കിംങ് നടത്താം.

രണ്ടു ഡോസുകളും www.cowin.gov.in പോർട്ടലിൽ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവർക്കു മാത്രമാണ് നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1)ബേക്കർ മെമ്മോറിയൽ സ്‌കൂൾ കോട്ടയം

2)അതിരന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3)ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

4)ചങ്ങനാശേരി ജനറൽ ആശുപത്രി

5)ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

6)എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

7)ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം

8)കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

9)കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

10)കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം

11)കോട്ടയം മെഡിക്കൽ കോളേജ്

12)കുറവിലങ്ങാട് താലൂക്ക് ആശുപത്രി

13)അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം

14)ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

15)തലയോലപ്പറന്പ് സാമൂഹികാരോഗ്യ കേന്ദ്രം

16)വൈക്കം താലൂക്ക് ആശുപത്രി

17)അറുന്നൂറ്റി മംഗലം സാമൂഹികാരോഗ്യ കേന്ദ്രം

18)വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം

19)കാട്ടാന്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

20)മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

21)കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

22) പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

23)കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം