
മണർകാട്ടെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് പൊലീസ് അസോസിയേഷൻ പി.പി.ഇ കിറ്റുകൾ നൽകി
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സിയിലേയ്ക്ക് ജില്ലയിലെ പൊലീസ് സംഘടനകൾ സംയുക്തമായി 100 പി.പി.ഇ കിറ്റുകൾ സംഭാവന ചെയ്തു. മണർകാട് സി.എഫ്.എൽ.ടി.സിയ്ക്കു സമീപം വച്ചു നടന്ന ചടങ്ങിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി കിറ്റുകൾ ഏറ്റുവാങ്ങി.
മണർകാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു , ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മറ്റി അദ്ധ്യക്ഷ പി.എസ് പുഷ്പമണി., വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അദ്ധ്യക്ഷ മഞ്ജു സുജിത്ത് , സെക്രട്ടറി സിജു തോമസ് , ഡോ. സൗമ്യ ജോസഫ് , ഡോ. ലക്ഷ്മി കൃഷ്ണൻ , എന്നിവർ സന്നിഹിതരായ ചടങ്ങിൽ ഓഫീസേർസ് അസോസിയേഷൻ ഭാരവാഹികളായ പ്രേംജി കെ നായർ , എസ്.ഡി പ്രേംജി , എം.കെ പ്രസന്നൻ , പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ഇ.എൻ സിബിമോൻ , അജേഷ്‌കുമാർ ,ബിനു കെ ഭാസ്‌കർ , രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
