Spread the love

കോട്ടയം: കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് അമിത വില ഈടാക്കിയതിനും വില രേഖപ്പെടുത്താതെ വിറ്റതിനും കോട്ടയം ജില്ലയിൽ 38 സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. പി.പി.ഇ.കിറ്റ്, പൾസ് ഓക്‌സീമീറ്റർ, ഗ്ലൗസ്, സാനിറ്റൈസർ തുടങ്ങിയവയാണ് വില കൂട്ടി വിറ്റത്.

video
play-sharp-fill

ലീഗൽ മെട്രോളജി വകുപ്പിൻറെ ലൈസൻസില്ലാതെ ബി.പി.അപ്പാരറ്റസ്, ക്ലിനിക്കൽ തെർമോമീറ്റർ തുടങ്ങിയവ വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.