
നാട്ടുകാർ മുഴുവൻ ട്രിപ്പിൾ ലോക്ക് ഡൗണിൽ കുടുങ്ങി ശ്വാസം മുട്ടി വലയുന്നു: 65 കഴിഞ്ഞ നേതാക്കൾ സാമൂഹിക അകലം പോലുമില്ലാതെ നിരന്ന് നിന്നു കേക്ക് മുറിക്കുന്നു; കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുത്ത് ‘ഗുരുതരാവസ്ഥയിൽ’ കഴിയുന്ന കൊടിയേരിയും
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാട്ടുകാർ മുഴുവൻ കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളിലും പെട്ട് വലയുകയാണ്. ഇതിനിടെ സാമൂഹിക അകലവും കൊവിഡ് നിയന്ത്രണവും കാറ്റിൽപ്പറത്തി ഇടതു മുന്നണി നേതാക്കളുടെ വിജയാഘോഷം. വിജയാഘോഷത്തിൽ പങ്കെടുത്തവരെല്ലാം 65 വയസുകഴിഞ്ഞവരാണെന്നതു കൂടാതെ, സാമൂഹിക അകലം പേരിനു പോലും ഇവരാരും പാലിച്ചിരുന്നുമില്ല. തിങ്കളാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സർക്കാരിന്റെ വിജയാഘോഷം സി.പി.എം തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കു വച്ചതോടെയാണ് വിവാദമായി മാറിയത്.
കഴിഞ്ഞ ദിവസം മകൻ ബിനീഷ് കൊടിയേരി ബംഗളൂരു കോടതിയിൽ കൊടുത്ത ജാമ്യാപേക്ഷയിൽ പിതാവ് കൊടിയേരി ബാലകൃഷ്ണന് ഗുരുതരമായ കാൻസർ രോഗമാണ് എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതേ കൊടിയേരി ബാലകൃഷ്ണൻ കേക്ക് മുറിയ്ക്കുന്നവരുടെ മുൻ നിരയിൽ തന്നെയുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതു മുന്നണിയിലെ ഘടകക്ഷികളുടെ നേതാക്കന്മാർ എല്ലാവരും യോഗത്തിൽ എത്തിയിരുന്നു. എല്ലാവർക്കും അറുപത് വയസിനു മുകളിലാണ് പ്രായം. മിക്കവരും വിവിധ അസുഖങ്ങൾ ബാധിച്ചവരുമാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് ഈ നേതാക്കളെല്ലാം എത്തിച്ചേർന്നതും.
സാധാരണക്കാരായ ആളുകൾ ഒരാഴ്ചയിലേറെയായി വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ലോക്ക് ഡൗൺ പാലിച്ച് വീട്ടിലിരിക്കുമ്പോഴാണ് നേതാക്കന്മാർ കേക്ക് മുറിച്ച് ആഘോഷം നടത്തുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി സ്വന്തം ഫെയ്സ്ബുക്കിൽ പങ്കു വച്ച് ഫോട്ടോയ്ക്കു കീഴ് വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.