
ആര്‍ടിപിസിആറിന് ബ്ലേഡ് നിരക്ക് ഈടാക്കി; തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെ കൂടുതൽ വാങ്ങിയ 1200 രൂപ തിരിച്ച് നല്‍കി ഡിഡിആർസി; സര്‍ക്കാര്‍ ഉത്തരവിനെ കൊഞ്ഞനം കുത്തിയ ഡിഡിആര്‍സിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത് നൂറ് കണക്കിന് ആളുകള്‍; ലൈസന്‍സ് റദ്ദാക്കേണ്ട തോന്ന്യാസങ്ങള്‍ കാണിച്ചിട്ടും ഡിഡിആര്‍സിയെ ചോദ്യം ചെയ്യാതെ ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായ് നിശ്ചയിച്ചതിന്റെ പിറ്റേ ദിവസവും , ആര്‍ടിപിസിആര്‍ ടെസ്റ്റിനെത്തിയവരുടെ കയ്യില്‍ നിന്നും 1700 രൂപ വാങ്ങിയ ഡിഡിആര്‍സി കൂടുതൽ വാങ്ങിയ 1200 രൂപ തിരികെ നല്കി തുടങ്ങി.
ആർ ടി പി സി ആറിന് 500 രൂപയായി സർക്കാർ കുറച്ചിട്ടും 1700 രൂപ വീതം വാങ്ങിയ ഡിഡിആർസിയുടെ കൊടും കൊള്ള പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ് ആണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരക്ക് കുറച്ചതിന്റെ കോപ്പി തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്നാണ് ഡിഡിആര്‍സി ലാബ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയിരുന്നവരോട് പറഞ്ഞത്. തട്ടിപ്പിനിരയായവര്‍ തേര്‍ഡ് ഐ ന്യൂസിനെ ബന്ധപ്പെട്ടപ്പോൾ ജില്ലാ കളക്ടർക്ക് പരാതി നല്കാൻ ഞങ്ങൾ നിർദ്ദേശിച്ചു ,തുടർന്ന് ഡിഡിആർസിക്കെതിരെ നിരവധി ആളുകള്‍ പരാതി നല്കി.
പരാതികള്‍ കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലേക്ക് കളക്ടര്‍ ഫോര്‍വേര്‍ഡ് ചെയ്തു. തുടര്‍ന്ന് കൂടുതലായി വാങ്ങിയ തുക തിരികെ നല്‍കാന്‍ ഡിഡിആര്‍സി അധികൃതര്‍ തയ്യാറായി.
കൂടുതൽ തുക വാങ്ങിയ വിവരം തേര്‍ഡ് ഐ ന്യൂസ് സംഘം അന്വേഷിച്ചപ്പോള്‍ ബില്ലുമായി വന്നാല്‍ അധികം ഈടാക്കിയ രൂപ തിരികെ നല്‍കാമെന്ന് ഡിഡിആര്‍സി ലാബ് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷം ഡിഡിആര്‍സിയുടെ ചതിയില്‍പ്പെട്ട് 1700 രൂപ മുടക്കി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ എല്ലാവരും കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്കുകയും അധികം നല്കിയ പണം തിരികെ വാങ്ങുകയും വേണം
ബില്ലുമായി നേരിട്ട് ചെന്ന് അധികമായി ഈടാക്കിയ 1200 രൂപ തിരികെ വാങ്ങുന്നതിനേക്കാള്‍ നല്ലത് നിയമപാലകരുടെ സഹായം ഉറപ്പ് വരുത്തുന്നതാണ്. സര്‍ക്കാരിന്റെയോ ലാബുകളുടെയോ ഔദാര്യമല്ല നമ്മള്‍ കൈപ്പറ്റുന്നത്, അവകാശമാണ്.
ഒരു പ്രസ്ഥാനത്തെയും താറടിച്ചു കാണിക്കാനല്ല ഇത്തരം ചതികള്‍ തുറന്ന് കാട്ടുന്നത്. ഈ മഹാമാരിക്കാലത്ത് നാടിനൊപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്..അത് ഞങ്ങളുടെ വായനക്കാരോടുള്ള കടപ്പാടാണ്…!