
സിഎസ്‌ഐ സഭാ വൈദികരുടെ വാര്‍ഷിക സമ്മേളനം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്; ബിഷപ്പ് റസാലമുള്‍പ്പെടെയുള്ള സംഘാടകരും പങ്കെടുത്തവരും കുടുങ്ങും;വൈദികര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകന്‍
മൂന്നാര്‍: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. ബിഷപ്പ് റസാലവും വൈദികരും കേസില്‍ പ്രതികളാകും.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ സഭയിലെ വൈദികരുടെ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിഎസ്ഐ സഭാവൈദികര്‍ ധ്യാനം നടത്തിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് വിശ്വാസികള്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 480 വൈദികര്‍ മൂന്നാറില്‍ സംഗമിച്ചത്.
സിഎസ്ഐ സഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത വൈദികരില്‍ 80ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേരുടെ നില ഗുരുതരമാണ് .ഇതില്‍ രണ്ടു പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു . ഫാ.ബിജുമോന്‍(52), ഫാ.ഷൈന്‍ ബി രാജ്(43) എന്നിവരാണ് മരിച്ചത് . ബിഷപ്പ് ധര്‍മരാജ് രസാലവും നിരീക്ഷണത്തിലാണ്.