നിയന്ത്രിച്ചിട്ടും ജില്ലയിൽ പിടി തരാതെ കൊവിഡ്: ചെമ്പ് പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 54.09 ശതമാനം; മറവന്തുരുത്തില്‍ 52.17

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50നു മുകളില്‍. ഏപ്രില്‍ 23 മുതല്‍ ഏപ്രില്‍ 29 വരെയുള്ള ഒരാഴ്ച്ചക്കാലത്തെ പോസിറ്റിവിറ്റി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ചെമ്പ് ഗ്രാമപഞ്ചായത്താണ്-54.09 ശതമാനം. 52.17 ശതമാനമുള്ള മറവന്തുരുത്താണ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്ന മറ്റൊരു പഞ്ചായത്ത്.

ആറു പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 40നും 50നും ഇടയ്ക്കാണ്. 19 തദ്ദേശ സ്ഥാപനങ്ങളില്‍ നിരക്ക് 30നും 40നും ഇടയിലും 42 ഇടത്ത് 20നും 30നും ഇടയിലാണ്. പത്തിന് താഴെ പോസിറ്റിവിറ്റിയുള്ള ഒരു തദ്ദേശ സ്ഥാപനവും ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാലയളവിലെ ജില്ലയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി 26.8 ശതമാനമാണ്. 64897 പേര്‍ പരിശോധനയ്ക്കു വിധേയരായപ്പോള്‍ 17408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.