പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു; ടാങ്കര്‍ ലോറിയില്‍ 18 ടണ്‍ പാചകവാതകം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. ദാരുണമായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു.

അതേസമയം, ടാങ്കറില്‍ 18 ടണ്‍ പാചകവാതകം ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മൃതദേഹം കത്തികരിഞ്ഞ നിലയിലായിരുന്നു. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിശമനസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ നാലേ മുക്കാലിനായിരുന്നു അപകടം നടന്നത്. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീ പടരാന്‍ ഇടയാക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ലോറി ഡ്രൈവറും തീപൊള്ളലേറ്റ് മരണപ്പെടുകയായിരുന്നു.