ബോട്ടില്‍ വോട്ട് തേടി തിരുവഞ്ചൂരിന്റെ പര്യടനം; ദുഃഖവെള്ളി ദിവസം ദേവാലയങ്ങളിലെ ശുശ്രൂഷകളിലും പങ്കെടുത്തു; സിനിമാ താരം ജഗദീഷ് പങ്കെടുക്കുന്ന റോഡ്ഷോ ഇന്ന് വെള്ളൂപറമ്പില്‍ നിന്ന് ആരംഭിക്കും

ബോട്ടില്‍ വോട്ട് തേടി തിരുവഞ്ചൂരിന്റെ പര്യടനം; ദുഃഖവെള്ളി ദിവസം ദേവാലയങ്ങളിലെ ശുശ്രൂഷകളിലും പങ്കെടുത്തു; സിനിമാ താരം ജഗദീഷ് പങ്കെടുക്കുന്ന റോഡ്ഷോ ഇന്ന് വെള്ളൂപറമ്പില്‍ നിന്ന് ആരംഭിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ തന്റെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോടിമതയില്‍ നിന്ന് ബോട്ട് പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ തിരുവഞ്ചൂരിന് വിജയാശംസകള്‍ നേരാന്‍ കാത്തുനിന്നു. നാടങ്കരി, പതിനാറില്‍ച്ചിറ, പാറേച്ചാല്‍, ചുങ്കത്തുമുപ്പത്, 15ല്‍ ചിറ, കാഞ്ഞിരം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മലരിക്കലില്‍ പര്യടനം സമാപിച്ചു.

വികസനങ്ങള്‍ക്ക് ജനങ്ങളുടെ ഇച്ഛാശക്തിയുണ്ടാകണമെന്നും . അതിന് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പര്യടനത്തിന് ലഭിച്ച സ്വീകരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പോകാന്‍ പാസേജും ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പാലവും റോഡും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി, അനില്‍ മലരിക്കല്‍, ഷൈലജ ദിലീപ്, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ജയചന്ദ്രന്‍ ചിറോത്ത്, അന്‍സാ ടി.എ., നെജീബ് കൊച്ചുകാഞ്ഞിരം, ചന്ദ്രന്‍, ജോജി എന്നിവര്‍ തിരുവഞ്ചൂരിനൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

ദുഃഖവെള്ളി ദിവസമായ ഇന്നലെ വിവിധ ദേവാലങ്ങളിലെ ശുശ്രൂഷകളില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിക്കകുയും ചെയ്തു. ഉച്ചകഴിഞ്ഞ് ദിവാന്‍കവല പ്രദേശത്തെ വീടുകളില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. ചുങ്കത്ത് നടന്ന കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുത്തു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ ഇന്ന് നടക്കും. സിനിമാ താരം ജഗതീഷ് പങ്കെടുക്കും. വൈകിട്ട് 3.30ന് വെള്ളൂപറമ്പില്‍നിന്ന് ആരംഭിക്കുന്ന റോഡ് ഷോ, നട്ടശേരി, ശക്രാന്തി, കുമാരനല്ലൂര്‍, കിഴക്കേനട, തൂത്തൂട്ടി, പുല്ലരിക്കുന്ന് വഴി ചുങ്കത്ത് എത്തി സമാപിക്കും.