
ഏറ്റുമാനൂരിനെ ചൊല്ലി എൻഡിഎ മുന്നണിയിലും പൊട്ടിത്തെറി: ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് ബദലായി ബിജെപി നേതാവ് ഏറ്റുമാനൂരിൽ പത്രിക നൽകി; വാസവന് വോട്ട് മറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി
തേർഡ് ഐ ബ്യൂറോ
ഏറ്റുമാനൂർ: സിപിഎം ബിഡിജെഎസ് അഡ്ജസ്റ്റ്മെൻ്റിനെ തുടർന്ന് വിവാദത്തിലായ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻ.ഡി.എ മുന്നണിയിൽ പൊട്ടിത്തെറി. ബിഡിജെഎസി അനുവദിച്ചിരിക്കുന്ന സീറ്റിൽ എൻ ഡി എ സ്ഥാനാർത്ഥിയായി ബിജെപി നേതാവ് ടി എൻ ഹരികുമാർ പത്രിക നൽകിയതാണ് വിവാദമായിരിക്കുന്നത്. ബി ഡി ജെ എസ് രണ്ടു തവണ സ്ഥാനാർത്ഥിയെ മാറ്റിയ മണ്ഡലത്തിൽ, ഏറ്റവുമൊടുവിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശ്രീനിവാസൻ പെരുന്ന നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുമുൻപാണ് ബിജെപി നേതാവ് പത്രിക നൽകിയത്.
മണ്ഡലത്തിൽ ആദ്യം ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡൻ്റ് എം പി സെന്നിനെ ആണ് പരിഗണിച്ചത്. എന്നാൽ പാർട്ടി അംഗം പോലും അല്ലാതിരുന്ന ഭരത് കൈപ്പാറേടനെ അപ്രതീക്ഷിതമായി ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇത് സിപിഎം ജില്ലാ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ വാസവനും ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ബി.ജെ.പി നേതൃത്വം ഇടപെട്ടതോടെ ഭരതിൻ്റെ സ്ഥാനാർത്ഥിത്വം ബി.ഡി.ജെ.എസ് പിൻവലിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ മണ്ഡലത്തിൽ ശ്രീനിവാസൻ പെരുന്നയെ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. എന്നാൽ , ശ്രീനിവാസനെ സ്ഥാനാർത്ഥിയായി ബി.ജെ.പി നേതൃത്വം അംഗീകരിച്ചില്ല. ഇതേ തുടർന്ന് ബി.ജെ.പി നേതൃത്വം പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെയാണ് ഇപ്പോൾ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ടി.എൻ ഹരികുമാർ മണ്ഡലത്തിൽ പതിക സമർപ്പിച്ചത്.
ഇതോടെ ഏറ്റുമാനൂർ നിയോജക മണ്ഡലം സംസ്ഥാനത്തെ ഏറ്റവും നിയോജക ശ്രദ്ധേയ മണ്ഡലമായി മാറി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.പ്രിൻസ് ലൂക്കോസ് , എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ വാസവൻ , സ്വതന്ത്ര സ്ഥാനാർത്ഥിയായി ലതികാ സുഭാഷ് , ബി ജെ.പി സ്ഥാനാർത്ഥിയായി ടി.എൻ ഹരികുമാർ എന്നിവരാണ് ഏറ്റുമാനൂരിൽ മത്സരിക്കുന്നത്.