play-sharp-fill
കോട്ടയം ജില്ലയില്‍ 168 പേര്‍ക്ക് കൊവിഡ്: 167 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയം ജില്ലയില്‍ 168 പേര്‍ക്ക് കൊവിഡ്: 167 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 3526 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 70 പുരുഷന്‍മാരും 82 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

263 പേര്‍ രോഗമുക്തരായി. 2112 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 81730 പേര്‍ കോവിഡ് ബാധിതരായി. 79423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10858 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-23

കുറവിലങ്ങാട്, ഏറ്റുമാനൂർ – 9

ചിറക്കടവ്- 8

പാമ്പാടി, രാമപുരം, കാഞ്ഞിരപ്പള്ളി – 6

നീണ്ടൂർ – 5

വൈക്കം, കടനാട്, ചങ്ങനാശേരി, ആർപ്പൂക്കര,
വെള്ളാവൂർ, കുമരകം – 4

തീക്കോയി, കരൂർ, തിരുവാർപ്പ്, കൂരോപ്പട, വാഴൂർ, പള്ളിക്കത്തോട്, തലയോലപ്പറമ്പ്,
കടുത്തുരുത്തി, ഈരാറ്റുപേട്ട, പാറത്തോട്,
പൂഞ്ഞാർ, മരങ്ങാട്ടുപിളളി – 3

പായിപ്പാട്, അകലക്കുന്നം, വെച്ചൂർ, പുതുപ്പള്ളി, മണർകാട്, മുണ്ടക്കയം – 2

തൃക്കൊടിത്താനം, വിജയപുരം, വാഴപ്പള്ളി, കൊഴുവനാൽ, മീനടം, കങ്ങഴ, മുത്തോലി, പനച്ചിക്കാട്, ഞീഴൂർ, ഭരണങ്ങാനം, തലയാഴം, എലിക്കുളം, അയ്മനം, പൂഞ്ഞാർ തെക്കേക്കര,
ഉഴവൂർ, മണിമല, വാകത്താനം, കിടങ്ങൂർ, കോരുത്തോട്, മീനച്ചിൽ,
കല്ലറ, തലനാട്, പാലാ, തലപ്പലം – 1