play-sharp-fill
കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ വിഴുങ്ങിയ വിസിൽ 40കാരിയുടെ ശ്വാസനാളത്തിൽ നിന്നും പുറത്തെടുത്തത് 25 വർഷങ്ങൾക്ക് ശേഷം ; വിസിൽ ശ്വാസനാളത്തിൽ കുടുങ്ങിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി

കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ വിഴുങ്ങിയ വിസിൽ 40കാരിയുടെ ശ്വാസനാളത്തിൽ നിന്നും പുറത്തെടുത്തത് 25 വർഷങ്ങൾക്ക് ശേഷം ; വിസിൽ ശ്വാസനാളത്തിൽ കുടുങ്ങിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് യുവതി

സ്വന്തം ലേഖകൻ

മട്ടന്നൂർ: കുട്ടിക്കാലത്ത് വിഴുങ്ങിയ വിസിൽ പുറത്തെടുത്തത് ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ. കണ്ണൂർ, മട്ടന്നൂർ സ്വദേശിയായ 40കാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിലാണ് കാൽ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തത്.

രണ്ട് ദശാബ്ദമായി തന്നെയലട്ടിയ ചുമയുമായാണ് യുവതി ആശുപത്രിയിലെത്തിത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിസിൽ കണ്ടെത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് നിർദ്ദേശിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരായ രാജീവ്, ഡോ. പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെയാണ് ശ്വാസനാളത്തിൽ തങ്ങിനിന്ന വിസിൽ പുറത്തെടുത്തത്. കുട്ടിക്കാലത്ത് കളിക്കുന്നതിനിടയിൽ വിഴുങ്ങിയ വിസിൽ ‘ബ്രോങ്കോസ്‌കോപ്പി'(ക്യാമറ ഘടിപ്പിച്ച കുഴൽ ഉപയോഗിച്ചുള്ള പരിശോധന)യിലൂടെ പുറത്തെടുക്കുകയായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.

ആസ്മ മൂലമാണ് തനിക്ക് ശ്വാസതടസമുണ്ടാകുന്നതെന്നാണ് യുവതി ഇത്രയും നാൾ കരുതിയിരുന്നത്. ശ്വാസതടസം അനുഭവപ്പെടുമ്പോൾ താൻ ധാരാളം വെള്ളം കുടിക്കുകയായിരുന്നു യുവതിയുടെ പതിവ്. എന്നാൽ വിസിൽ ശ്വാസനാളത്തിൽ കുടുങ്ങിയിരുന്ന വിവരം അറിയില്ലായിരുന്നെന്നും യുവതി പറയുന്നു.