പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് ലയങ്ങളില്‍ നിന്ന് മോചനം

പെട്ടിമുടി ദുരന്തം; അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് ലയങ്ങളില്‍ നിന്ന് മോചനം

സ്വന്തം ലേഖകന്‍

ഇടുക്കി: പെട്ടിമുടി ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 12 പേര്‍ക്കാണ് സര്‍കാര്‍ എട്ട് വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.
കണ്ണന്‍ദേവന്‍ കമ്പനിയുമായി സഹകരിച്ച് ഒരു കോടി രൂപ ചെലവിട്ടാണ് വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ താക്കോല്‍ദാനം മന്ത്രി എം എം മണി നിര്‍വഹിച്ചു. രണ്ട് കിടപ്പ് മുറികളും സ്വീകരണ മുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് വീട്.

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ കഴിഞ്ഞ മാസം കൈമാറിയിരുന്നു. ആദ്യഘട്ടത്തില്‍ 44 അനന്തരാവകാശികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ 70 പേരുടെ ജീവന്‍ പോലിഞ്ഞു. നാല് പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

Tags :