video
play-sharp-fill

വഴക്കിനിടെ വാതിൽപ്പടിയിലേക്ക് തള്ളിയിട്ടു ; എന്നിട്ടും കലി തീരാതെ മുടിയിൽ കുത്തിപ്പിടിച്ചു വാതിലിൽ തലയിടിപ്പിച്ചു; ഇരിട്ടിയിൽ എൺപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയത് 54വയസുള്ള മരുമകൾ

വഴക്കിനിടെ വാതിൽപ്പടിയിലേക്ക് തള്ളിയിട്ടു ; എന്നിട്ടും കലി തീരാതെ മുടിയിൽ കുത്തിപ്പിടിച്ചു വാതിലിൽ തലയിടിപ്പിച്ചു; ഇരിട്ടിയിൽ എൺപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയത് 54വയസുള്ള മരുമകൾ

Spread the love

സ്വന്തം ലേഖകൻ

ഇരിട്ടി : കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടി (82) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരുമകളാണ് വൃദ്ധയായ ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂത്ത മകന്‍ മാത്യുവിന്റെ ഭാര്യ എല്‍സി (54) യെ കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മിൽ വഴക്ക് നടക്കുന്നതിനിടെ തലയിടിച്ചു വീണ മറിയക്കുട്ടിയെ, വാതില്‍പടിയില്‍ തലയിടിപ്പിച്ച്‌ എല്‍സി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍. വഴക്കിനിടെ മറിയക്കുട്ടിയെ എല്‍സി തള്ളിയിട്ടു. തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചു വീണ്ടും വാതില്‍പ്പടിയില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. സ്വന്തം വീടിന്റെ ഉമ്മറപ്പടിയില്‍ മറിയക്കുട്ടിയെ പരുക്കുകളോടെ ചോരവാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Tags :