play-sharp-fill
തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

തിരുവനന്തപുരത്ത് പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച് സൈനികന്‍. കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു.

വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ ആക്രമിച്ചത്.
കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച വിഷ്ണു, ദീപക് എന്ന ഫിറോസ് , ചന്ദ്രബോസ് എന്നിവരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.