play-sharp-fill
സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന്

സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു; ജീവനൊടുക്കിയത് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആള്‍ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാര്‍ ആണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീകുമാറിന്റെ ഭാര്യയും സ്‌കൂളില്‍ ജീവനക്കാരിയായിരുന്നു. അവര്‍ക്കും ജോലി നഷ്ടമായിരുന്നു. സ്‌കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ജീവനക്കാര്‍ നിരവധി പ്രതിഷേധങ്ങള്‍ സ്‌കൂളിനെതിരെ നടത്തിയിരുന്നെങ്കിലും തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.