ഈരാറ്റുപേട്ടയിലെ അപകടം: പ്രതിശ്രുത വരനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവും മരിച്ചു

ഈരാറ്റുപേട്ടയിലെ അപകടം: പ്രതിശ്രുത വരനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവും മരിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈരാറ്റുപേട്ടയിൽ പ്രതിശ്രുത വരൻ മരിച്ച അപകടത്തിൽ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബന്ധുവും മരിച്ചു.
പാലാ ഇളന്തോട്ടം മൂന്നു തൊട്ടിയിൽ ജിബിൻ രാജു (31) ആണ് ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്.
അരുവിത്തുറ സ്വദേശി പാറയിൽ അജിത് ജേക്കബാണ് (29) ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.

ജനുവരി ഏഴ് വ്യാഴാഴ്ച വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് അപകടമുണ്ടായി അജിത്ത് മരിച്ചത്. പാലാ – ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്ത് ശനിയാഴ്ച്ച രാത്രിയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും, പിക്കപ്പ്മാനുമായി കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടനെ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആന്തരീക രക്തസ്രാവമാണ് രണ്ടു പേരുടെയും മരണത്തിനിടയാക്കിയത്.