video
play-sharp-fill
പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം ; എല്ലാ സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല : മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം

പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം ; എല്ലാ സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല : മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം. പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്.

ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഒദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയർക്ക് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം ആര്യ രാജേന്ദ്രന് ഗൺമാന്റെ സേവനം ഏർപ്പാടാക്കി. അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പൊലീസ് ഗൺമാന്റെ സേവനം നൽകുന്നത്.

ഈ ആഴ്ച തന്നെ ഗൺമാന്റെ സേവനം ലഭ്യമാകുമെന്നാണ് സൂചന. മുൻപുള്ള വനിതാമേയർമാർക്ക് നൽകാതിരുന്ന സൗകര്യമാണ് ഇപ്പോൾ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്.