video
play-sharp-fill

നടൻ അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചു ; മരണം   സംഭവിച്ചത് മലങ്കര ഡാമിൽ  കുളിക്കുന്നതിനിടയിൽ; നഷ്ടമായത് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിൽ തകർത്താടിയ നടനെ!

നടൻ അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചു ; മരണം   സംഭവിച്ചത് മലങ്കര ഡാമിൽ  കുളിക്കുന്നതിനിടയിൽ; നഷ്ടമായത് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിൽ തകർത്താടിയ നടനെ!

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ :   നടൻ അനിൽ പി നെടുമങ്ങാട് മുങ്ങിമരിച്ചു.  ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ  സുഹൃത്തകൾക്കൊപ്പം അനിൽ  മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയിരുന്നു.

ഡാമിലെ  കയത്തിലേക്ക് വീണാണ്  മരണം സംഭവിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് എന്നാണ് സൂചന. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമിൽ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാവാം എന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിലിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ തെരഞ്ഞു കണ്ടെത്തി പുറത്തേക്കടുക്കുകയായിരുന്നു.

തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനോടകം മരണംസംഭവിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നീ സമീപകാല ചിത്രങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു.

സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളിൽ ഗംഭീര പ്രകടനം നടത്തി അനിൽ നിരൂപക പ്രശംസ നേടിയിരുന്നു. സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് അനുശോചനം നേര്‍ന്ന് മണിക്കൂറുകൾ മുൻപ് അനിൽ ഫേസ്ബുക്കിൽ കുറിപ്പ്‌ ഇട്ടിരുന്നു