കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു
സ്വന്തം ലേഖകന്‍
കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്.
അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് അട്ടിമറിക്കാന്‍ ലോക്കല്‍ സ്റ്റേഷനിലെ പൊലീസുകാര്‍ മുതല്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ വരെ ഇടപെട്ടെന്ന് ആരോപണമുണ്ടായിരുന്നു. മഠത്തിലെ സുഖസൗകര്യങ്ങളില്‍ ജീവിച്ച കന്യാസ്ത്രീക്കും അച്ചനും ഇനി ജയില്‍ മുറിയില്‍ ഉറങ്ങാം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ജയിലില്‍ എന്നാണ് കോടതി ഭാഷ്യം. ഒന്നും രണ്ടും പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അസാന്മാര്‍ഗിക സ്വഭാവങ്ങളുള്ളവരായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടായിരുന്നെന്നുമാണ് കണ്ടെത്തല്‍.
സിസ്റ്റര്‍ സെഫി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചു. കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. ലിംഗാഗ്രത്തിലെ കാന്‍സന്‍ എന്ന ആയുധമാണ് ഫാ.തോമസ് കോട്ടൂര്‍ ശിക്ഷാ ഇളവ് കിട്ടാനായി പ്രയോഗിച്ചത്.