Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ : തമിഴ്‌നാട്ടിലെ ഗൾഫ് ഓഫ് മാന്നാറിൽ മത്സ്യ ബന്ധന ബോട്ടിൽ കടത്താൻ ശ്രമിച്ച ഒമ്പതു കിലോ സ്വർണവുമായി മത്സ്യത്തൊഴിലാളി പിടിയിൽ. വിപണിയിൽ നാലര കോടി വിലവരുന്ന സ്വർണക്കട്ടികളാണ് ഇയാളിൽ നിന്നും പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് സ്വർണം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പിടിയിലായ ബോട്ട്, സ്വർണംകട്ടി, മത്സ്യത്തൊഴിലാളി എന്നിവ ഡിആർഐക്ക് കൈമാറിയതായി കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.