
സ്വന്തം ലേഖകൻ
കൊല്ലം : മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛൻ ജീവനൊടുക്കി. പത്തനാപുരത്താണ് സംഭവം. റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവൻ നായരാണ് മരിച്ചത്.
രാഘവൻ നായരുടെ മകൻ ശ്രീഹരി ബ്രെയിൻ ടൂമറിനെ തുടർന്ന് നേരത്തെ മരിച്ചിരുന്നു.പത്തനാപുരം പിടവൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അച്ഛൻ മകന്റെ ശവകുടീരത്തിന് മുന്നിൽ ചിതയൊരുക്കിയത്. തീ ആളി കത്തുന്നത് കണ്ട് രാഘവൻ നായരെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഘവൻ നായരുടെ ഏക മകൻ ശ്രീഹരി ബ്രയിൻ ടൂമറ് മൂലം 2005 ൽ മരിച്ചിരുന്നു. കഴിഞ്ഞ 15 വർഷങ്ങളായി ശ്രീഹരിയുടെ പേരിൽ ആതുര പ്രവർത്തനങ്ങൾ രാഘവൻ നായർ നടത്തുന്നുണ്ടായിരുന്നു. ലോക്ഡൗൺ സമയത്ത് മകൻ ശ്രീഹരിയുടെ പേരിൽ രാഘവൻ നായർ ഭക്ഷണ പൊതി വിതരണം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച കടുത്ത തലവേദനയെ തുടർന്ന് രാഘവൻ നായരെ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹത്തിനും ബ്രയിൻ ടൂമറാണെന്ന് തിരിച്ചറിയുകയായിരുന്നു. രാഘവൻ നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു.






