
സ്വന്തം ലേഖകൻ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്താറായതോടെ പിജെ ജോസഫ് വിഭാഗത്തിന് വീണ്ടും തിരിച്ചടി. ജോസഫ് നേതൃത്വം നൽകുന്ന വിഭാഗത്തിന് കേരള കോൺഗ്രസ് എം എന്ന പേരുപയോഗിക്കാൻ അവകാശമില്ലെന്നാണ് ഹൈക്കോടതിയുടെ തിരുത്തൽ ഉത്തരവ്.
കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിന് ചെണ്ട ചിഹ്നം അനുവദിച്ചിട്ടുള്ളത് അംഗീകരിച്ചുകൊണ്ടുള്ള വിധിയെ ചോദ്യംചെയ്ത് ജോസ് കെ മാണി വിഭാഗം ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് മുൻ ഉത്തരവ് പറഞ്ഞ അതേ കോടതിയുടെ തിരുത്തൽ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുപ്രകാരം കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം എന്ന് സ്വന്തം രാഷ്ട്രീയ പാർട്ടിക്ക് പേരുപയോഗിക്കാൻ ജോസഫ് വിഭാഗത്തിന് കഴിയില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. എന്നാൽ ചെണ്ട ജോസഫ് വിഭാഗത്തിന്റെ പൊതുചിഹ്നമായി കണക്കാം.
പിജെ ജോസഫിന്റെ അംഗീകാരത്തോടെ ചെണ്ട ചിഹ്നമായി സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ഉത്തരവ് ബാധകം. അതേസമയം ചാലിയാർ പഞ്ചായത്തിലെ 1, 4 വാർഡുകളിൽ ഉൾപ്പെടെ ഇടതുപക്ഷത്തിന്റെ ചില സ്വതന്ത്ര സ്ഥാനാർഥികളും ഇതേ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. അവർക്ക് ഈ ഉത്തരവ് ബാധകമാകില്ല.
കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം എന്ന പേരിലായിരുന്നു കഴിഞ്ഞദിവസം ചെണ്ട തങ്ങളുടെ പൊതുചിഹ്നമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം കോടതിയിലെത്തിയത്. ഇതിനെയാണ് ജോസ് കെ മാണി വിഭാഗം അതേ ബഞ്ചിൽൽതന്നെ ചോദ്യംചെയ്തത്.
അത് പാടില്ലെന്ന കോടതിയുടെ ഉത്തരവ് വന്നതോടെ പ പിജെ ജോസഫിനോ അദ്ദേഹത്തിന്റ പാർട്ടിക്കോ കേരള കോൺഗ്രസ് എം എന്നോ കേരളാ കോൺഗ്രസ് എന്നോ ഉള്ള പേരുകൾ ഉപയോഗിക്കാൻ കഴിയില്ല.
അതിനായി അദ്ദേഹത്തിന് പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് ഉള്ളത്.






