
പതിനൊന്ന് വർഷം കൂടെ കഴിഞ്ഞ ഭർത്താവിനെയും പത്ത് വയസുകാരനായ മകനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി ; കേരളത്തിൽ മാതൃത്വത്തിന് യാതൊരു വിലയും ഇല്ലാതാകുന്നുവോ..?
സ്വന്തം ലേഖകൻ
പയ്യന്നൂര്‍: പത്ത് വയസുകാരന്റെ കരച്ചിൽ പോലും വകവെയ്ക്കാതെ പതിനൊന്ന് വര്‍ഷം ഒപ്പം കഴിഞ്ഞ ഭര്‍ത്താവിനേയും ഉപേക്ഷിച്ചു ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം 32കാരി പോയി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിൽ വച്ചാണ് മകന്റെ കരച്ചില്‍പോലും വകവയ്ക്കാതെ യുവതി ഫേസ്ബുക്ക് കാമുകനോടൊപ്പം പോയത്.
മൂന്ന് ദിവസം മുൻപാണ് യുവതിയെയും മകനെയും കാണാതായത്. കണ്ടോത്തെ ഭര്‍തൃവീട്ടില്‍നിന്ന് ആലക്കാട്ടെ സ്വന്തം വീട്ടിലെത്തിയതായിരുന്നു യുവതിയും മകനും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഓട്ടോയിലാണ് ഇവര്‍ പോയതെന്നു മനസിലായി. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ സാധിക്കാതായതോടെ ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ എത്തിയതായി സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പെരുവണ്ണാമൂഴി പോലീസുമായി ബന്ധപ്പെടുകയും യുവതിയെയും മകനെയും പെരുവണ്ണാമൂഴിയില്‍ കണ്ടെത്തുകയായിരുന്നു.
ഇവരുടെ ഒപ്പം ഉണ്ടായിരുന്ന ആശാരിപ്പണിക്കാരനായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.തുടർന്ന് പയ്യന്നൂരിലെത്തിച്ച യുവതിയെയും കുട്ടിയെയും പോലീസ് ചോദ്യംചെയ്തപ്പോഴാണ് ഫെയ്സ്ബുക്ക് പ്രണയകഥ പുറംലോകം അറിയുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ എത്തിയ എത്തിയ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കാന്‍ പോലും തയാറാകാത്ത യുവതി മകനെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു.
തുടര്‍ന്ന് യുവതി കാമുകനോടൊപ്പം പോകുകയും ചെയ്തു.