Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബംഗളൂരു: ഈ.ഡിയ്ക്ക് പിന്നാലെ നിർണ്ണയാക നീക്കവുമായി എൻ.സി. ബി. ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി എൻ. സി.ബി അറസ്റ്റ് ചെയ്തു.

പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻ.സി. ബി ബിനീഷിനെ അറസ്റ്റ് ചെയ്തത്.. ചോദ്യം ചെയ്യാനായി ബിനീഷിനെ എന്‍ സി ബി ഓഫീസിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ സി ബി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.തുടർന്ന് ഇന്ന് ഉച്ചയോടെ രണ്ടര എന്‍ സി ബി ഉദ്യോഗസ്ഥര്‍ പരപ്പന അഗ്രഹാര ജയിലില്‍ എത്തി ബിനീഷിനെ തങ്ങളുടെ ഓഫീസിലേക്ക് കൊണ്ടുപോയി.

ബിനീഷ് കൊക്കെയ്‌ന്‍ എന്ന മാരക ലഹരി വസ്‌തു ഉപയോഗിച്ചിരുന്നതായി കല്യാണ്‍ നഗറിലെ റോയല്‍ സ്വീറ്റ് അപ്പാര്‍ട്മെന്റ്സില്‍ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരന്‍ സോണറ്റ് ലോബോ എന്‍ഫോഴ്‌സ്മെന്റിന് മൊഴി നല്‍കിയിരുന്നു. ഇവിടെ 205, 206 മുറികളിലാണ് അനൂപും സോണറ്റ് ലോബോയും താമസിച്ചിരുന്നത്. ബിനീഷ് ഇവിടം സന്ദര്‍ശിച്ചിരുന്നതായും അനൂപുമൊത്ത് ലഹരി ഉപയോഗിച്ചിരുന്നതായും മൊഴിയിലുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.സി. ബി ബിനീഷിനെ അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി നീട്ടിയത് കൊണ്ടാണ് ബിനീഷിനായി എന്‍ സി ബി ഇത്രയും ദിവസം കാത്തിരുന്നത്.