Spread the love

തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി തള്ളി.തിരുവനന്തപുരം അഡീഷണല്‍ സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

video
play-sharp-fill

 

അതിജീവിതയെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്നും മറ്റ് ക്രിമിനല്‍ കേസുകളില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

 

 

 

തനിക്കെതിരെ ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പോലീസിന്റെ നീക്കമെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകനും കോടതിയില്‍ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് രാഹുലിന് അനുകൂലമായി കോടതി ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group