Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാസര്‍കോട്: സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ മേല്‍പ്പറമ്പിൽ മാസ്‌ക് പോലും ധരിക്കാതെ കെട്ടിടത്തിന് മുന്നില്‍ കൂടിനിന്നവരെ ചോദ്യം ചെയ്ത പോലീസുകാർക്ക് നേരെ കയ്യേറ്റം. കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞുപോകാന്‍ പെട്രോളിങ്ങിനിടെ പൊലീസ് ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

ആക്രമത്തിൽ സി.ഐ. അടക്കം മൂന്ന് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സി.ഐയുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പോലീസിന് നേരെ കയ്യേറ്റം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിങ്ങിനിടെ കൂട്ടം കൂടി നിന്നവരോട് പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെറ്റുകയായിരുന്നു.എന്നാൽ ചിലരൊഴികെ എല്ലാവരും പോലീസ് പറഞ്ഞത് അനുസരിച്ച്‌ പിരിഞ്ഞുപോയി.

ഇതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ താക്കോല്‍ ഒരാള്‍ കൈവശപ്പെടുത്തി.ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റമാവുകയായിരുന്നു. തുടര്‍ന്നാണ് പോലീസിനുനേരെ കയ്യേറ്റേമുണ്ടായത്.

സിഐ സിഎല്‍ ബെന്നി ലാലു, എസ്‌ഐ കെ ബൈജു, സിവില്‍ പോലീസ് ഓഫിസര്‍ ഷിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ട് സലാം ഇസ്മയില്‍, ഷമീര്‍ എന്നിവരെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു