Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും ബാലാവകാശ കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാലത്തായിയിൽ പോകാത്ത ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ കൊച്ചുമകൻ ഉറങ്ങിയില്ലെന്നറിഞ്ഞ് ഓടിയെത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കോടിയേരി വീട്ടിൽ ഊർജ്ജസ്വലനായിരിക്കുന്ന കുഞ്ഞിനെ രക്ഷിക്കാനാണ് ബാലാവകാശ കമ്മീഷൻ കോടിയേരിയുടെ വീട്ടിൽ പോയതെന്നും മുല്ലപ്പളളി ആഞ്ഞടിച്ചു. സി.പി.എം കൊളളസംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മുല്ലപ്പളളി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജാവായാണ് കോടിയേരിയുടെ താമസം. കോടിയേരിയുടെ വീട് രമ്യഹർമ്യമാണെന്നും വീടിനുമുന്നിൽ കോടികളുടെ വാഹനമുണ്ടെന്നും മുല്ലപ്പളളി വിമർശിച്ചു. കോടിയേരി ബാലകൃഷ്ണൻ ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അവിടെ നടക്കുന്നത് നാടകമാണെന്നും മുല്ലപ്പളളി പറഞ്ഞു. എൻഫോഴ്‌സ്‌മെന്റിന്റെ റെയിഡിൽ മനുഷ്യാവകാശലംഘനമുണ്ടായെങ്കിൽ അത് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മുല്ലപ്പളളി ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ അറിയാതെ ഓഫീസിൽ ഫയലുകളൊന്നും നീങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് രവീന്ദ്രനെന്നും മുല്ലപ്പളളി ആരോപിച്ചു.