Spread the love

 

തിരുവനന്തപുരം: ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനവും ധാതുമണൽ മേഖലയിലെ സ്വകാര്യവൽക്കരണവും സംബന്ധിച്ച വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. കരിമണൽ ഖനനമോ അപൂർവ ധാതുക്കളുടെ സ്വകാര്യവൽക്കരണമോ സർക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

video
play-sharp-fill

മുൻ സർക്കാരിന്റെ കാലത്ത് ഈ മേഖല സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും, യുഡിഎഫ് സർക്കാർ അത്തരം നടപടികളുമായി മുന്നോട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ പുതിയ കരിമണൽ ഖനനത്തിനോ അപൂർവ ധാതുക്കളുടെ സ്വകാര്യവൽക്കരണത്തിനോ സർക്കാർ അനുമതി നൽകില്ലെന്നും മന്ത്രി പറഞ്ഞു.

ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ബജറ്റിൽ ഉൾപ്പെടുത്തിയ ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ നിർദേശമാണ് ആശയക്കുഴപ്പത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group