കോട്ടയത്ത് നിന്നും പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു ; വീട്ടമ്മ മുഖം കഴുകാനായി പോയപ്പോൾ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങി : സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വീട്ടമ്മയുടെ ബാഗിൽ നിന്നും പണമെടുത്ത് മുങ്ങിയ 44കാരൻ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ഇടുക്കി: ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ.ട്രെയിനിൽ വച്ച് വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് മൊബൈൽ നമ്പർ നൽകുകയുമായിരുന്നു.
പണം തട്ടിയെടുത്തയാളെ വീട്ടമ്മയ്ക്ക് നൽകിയ അതേ ഫോൺ നമ്പർ ഉപയോഗിച്ചാണ് പൊലീസ് പിടികൂടിയത്. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് മാന്നാറിൽ എത്തി അറസ്റ്റ് ചെയ്തത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കോട്ടയത്തു നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയോട് പ്രതി പറഞ്ഞിരുന്നത്.തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകാനായി പോയ സമയത്ത് ബാഗിൽ നിന്ന് 11,000 രൂപ എടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.
വീട്ടമ്മ പാലക്കാട് എത്തിയ ശേഷമാണ് പണം നഷ്ടപ്പെട്ടെന്ന് അറിയുന്നത്. തുടർന്ന് വീട്ടമ്മ റെയിൽവേ പൊലീസിന് പ്രതിയുടെ മൊബൈൽ നമ്പർ സഹിതമാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേണത്തിൽ തൃശൂർ ആർപിഎഫ് എസ്‌ഐ രതീഷ്, സിപിഒമാരായ ലാലു, ഡേവിസ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.