ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയത് എട്ടംഗ കുടുംബം; നാലു പേർ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഈരാറ്റുപേട്ട: ദുരിതം വിതച്ചെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ടയിൽ വൻ ദുരന്തം. ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ എട്ടു പേരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും പൊളിച്ചു മാറ്റിയ ശേഷം പുറത്തെടുത്തെങ്കിലും നാലു പേർ മരിച്ചു.ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് പ്രദേശത്ത് ബുധനാഴ്ച പകൽ മുഴുവൻ വൻ നാശമുണ്ടായിരുന്നു. ഈ വീട് ഇരിക്കുന്ന പ്രദേശത്ത് പെട്ടന്ന് മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞ് യുവജന പക്ഷം സംസ്ഥാന പ്രസിഡന്റ് ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. രാത്രി മുഴുവൻ ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ പതിനൊന്നരയോടെയാണ് എല്ലാവരെയും പുറത്തെടുത്തത്. ജെ.സിബി ഉപയോഗിച്ച് വീട് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. വീട് പൂർണമായും തകർന്നിട്ടുണ്ട്.
അപകടത്തിൽ നാലു പേർ മരിച്ചു. ഇവരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.