video
play-sharp-fill

പനി കൊവിഡാണെന്ന ഭീതിയിൽ യുവാവ് വീടിനു പിന്നിലെ ഷെഡിൽ തൂങ്ങി മരിച്ചു; പരിശോധനാ ഫലം നെഗറ്റീവും..!

പനി കൊവിഡാണെന്ന ഭീതിയിൽ യുവാവ് വീടിനു പിന്നിലെ ഷെഡിൽ തൂങ്ങി മരിച്ചു; പരിശോധനാ ഫലം നെഗറ്റീവും..!

Spread the love

തേർഡ് ഐ ബ്യൂറോ

മലപ്പുറം: കേരളം ആകെ കൊവിഡ് ഭീതിയിലാണ്. നാട്ടുകാർക്കു മുഴുവൻ തങ്ങൾക്കു കൊവിഡാണോ എന്ന ആശങ്കയാണ്. ഈ ആശങ്കയ്ക്കിടെയാണ് ഇപ്പോൾ കൊവിഡിന്റെ പേരിലുള്ള ആത്ഹത്യയുണ്ടായിരിക്കുന്നത്.
മലപ്പുറം വേങ്ങര പറപ്പൂരിലെ മല്ലപ്പറമ്ബ് പുന്നത്ത് സൈതലവിയുടെ മകൻ ഫൈസലിനെ (41) ആണ് സ്വന്തം വീടിന്റെ പിറകുവശത്തുള്ള ഷെഡിൽ ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടിഓട്ടോയിൽ മത്സ്യ വിതരണം നടത്തുന്നയാളാണ് ഫൈസലിന് ഏതാനും ദിവസം മുമ്ബ് പനി ഉണ്ടായിരുന്നു.

തുടർന്ന് ഇന്ന് പുലർച്ചെ തറവാട്ടുവീട്ടിൽ നിന്നും കോട്ടക്കൽ മത്സ്യ മാർക്കറ്റിൽ പോയി കച്ചവടക്കാരുടെ ഇടപാടുകൾ തീർത്ത വീട്ടിൽ തിരിച്ചെത്തിയായിരുന്നു തൂങ്ങി മരണം. എല്ലാവരും തറവാട്ടുവീട്ടിലായിരുന്നു താമസം. രാവിലെ ഏഴു മണിയോടെയാണ് വീട്ടുകാർ തൂങ്ങി നിൽക്കുന്നത് കണ്ടത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്നു എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കോവിഡ് ഭീതിയെ തുടർന്നെന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യചെയ്യാൻ മറ്റു കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവാണെന്നു കണ്ടെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ വീണാലുക്കൽ ജുമാ മസ്ജിദിൽ ഖബറടക്കും.ഉമ്മ: നഫീസ. ഭാര്യ: സാജിത .മക്കൾ: സഹീർ, ഉസ് നാ നസ്‌റി , മൊഹ്‌സിൻ .സഹോദരങ്ങൾ: റംല , ജാഫർ, സാജിത ,കലാം