video
play-sharp-fill

ചിങ്ങവനത്തെ ശ്രീനാരായണ ആശുപത്രിയിൽ മരുന്നുമാറി കുത്തി വച്ചു; പരുത്തുംപാറ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു; മരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് പരാതിയുമായി ബന്ധുക്കൾ രംഗത്ത്

ചിങ്ങവനത്തെ ശ്രീനാരായണ ആശുപത്രിയിൽ മരുന്നുമാറി കുത്തി വച്ചു; പരുത്തുംപാറ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു; മരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് പരാതിയുമായി ബന്ധുക്കൾ രംഗത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രമേഹ ബാധിതനായ രോഗിയ്ക്ക് മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നു ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിൽ (എസ് എൻ ക്ലിനിക്) രോഗി മരിച്ചതായി പരാതി. പരുത്തും പാറ മലേകുന്നത്ത് ജോണിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് എട്ടു മണിയോടെ ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിലാണ് മരുന്നുമാറി കുത്തിവച്ചതിനെ തുടർന്നു രോഗി മരിച്ചത്.

പ്രമേഹം അടക്കമുള്ള രോഗങ്ങൾക്കു ചികിത്സ തേടി വരികയായിരുന്നു ജോണി. ഇതിനിടെയാണ് പുറത്ത് ഒരു പരുവരികയും, ഇതിന് അസ്വസ്ഥത പ്രകടമാകുകയും ചെയ്തത്. ഇതേ തുടർന്നു ബുധനാഴ്ച വൈകുന്നേരത്തോടെ ജോണി ചിങ്ങവനം ശ്രീ നാരായണ ആശുപത്രിയിൽ എത്തി. തുടർന്നു, കുത്തി വയ്ച്ചതോടെ അസ്വസ്ഥത അനുഭവപ്പെടുകയും ജോണി കുഴഞ്ഞു വീഴുകയുമായിരുന്നു. മുറിവ് പെട്ടെന്ന് കരിയാനായി ഇൻഞ്ചക്ഷൻ നൽകിയതോടെ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മൃതദേഹം ഭാരത് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി. ജോണിയുടെ മരണം ചികിൽസയിലെ പിഴയെന്ന് കുടുംബം, ചിങ്ങവനം പൊലീസിൽ പരാതി നൽകി. വൽസമ്മയാണ് ഭാര്യ. മക്കൾ എബ്രഹാം വിജയ് ജോൺ, അജയ് ഡേവിഡ് ജോൺ, മരുമകൾ : ആര്യ