
തേർഡ് ഐ ബ്യൂറോ
കോട്ടയം: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് വീടുവിട്ടു പോയത് 8923 സ്ത്രീകളെന്നു റിപ്പോർട്ട്. കാണാതായവരിൽ 831 വീട്ടമ്മമാർ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നതാണ് ഏറെ ഞെട്ടിക്കുന്ന വിവരം. ഇതു മാത്രമല്ല 63 കുട്ടികൾ ഇവിടെയാണ് എന്നു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടുമില്ല
കഴിഞ്ഞ വർഷം സംസ്ഥാനത്തു നിന്നും ആകെ 14491 പേരെയാണ് കാണാതായത്. ഇതിൽ 8923 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇതിൽ, 8092 പേരെയും പൊലീസ് നടത്തിയ പരിശോധനയിൽ തിരികെ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. 831 പേരാണ് എവിടെയാണെന്ന് വ്യക്തമായ ഉത്തരമില്ല. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 3228 പുരുഷന്മാരും വീടുവിട്ടിട്ടുണ്ട്. ഇവരിൽ 2771 പേരെയും തിരികെ എത്തിക്കാൻ പോലീസിന് ‘ സാധിച്ചിട്ടുണ്ട്. 2340 കുട്ടികളിൽ 2277 പേരെയും പൊലീസ് കണ്ടെത്തി വീടിന്റെ പടികയറ്റിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായവരിൽ ഏറെ സ്ത്രീകളും മൊബൈൽ ഫോണിന്റെ അതിപ്രസരത്തെ തുടർന്നു വീടുവിട്ടവരാണ് എന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.
വീട്ടമ്മമാർ മക്കളെയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിടുന്നതിന് പിന്നിലെ യഥാർത്ഥ വില്ലൻ സീരിയലുകളും, മൊബൈൽ ഫോണുമാണ്, ഇത്തരത്തിൽ നാട് വിട്ട് കാമുകനൊപ്പം താമസിക്കുന്നതിന്, നിരവധി കുഞ്ഞുങ്ങളെയാണ് നൊന്തുപെറ്റ അമ്മമാർ കഴുത്തു ഞെരിച്ചും, വെള്ളത്തിൽ മുക്കിയും മുൻ വർഷങ്ങളിൽ കൊന്നത്.







