പട്ടാപ്പകൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘നീതി ദേവതേ കണ്ണുതുറക്കൂ’ എന്ന പേരിൽ
ഗാന്ധി ജയന്തി ദിനത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് സമരം ഉദ്ഘാടനം ചെയ്തു.

രാഹുൽ ഗാന്ധിക്കുനേരെയും ഹത്രാസിലെ ഇരയ്ക്കുനേരെയുമുണ്ടായ ഉത്തർപ്രദേശ് പോലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പട്ടാപ്പകൽ പ്രതിഷേധജ്വാല കൊളുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുന്നത നേതാവായ രാഹുൽ ഗാന്ധിയോടുള്ള പോലീസിന്റെ സമീപനം, ജംഗിൾ രാജ് നടക്കുന്ന യുപിയിലെ സാധാരണക്കാരന്റെ ദയനീയാവസ്ഥയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് അരുൺ കൊച്ചുതറപ്പിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൻ ചെറുമല, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ വി മാത്യു, ജോസ് ജോസഫ്,

മാത്തുക്കുട്ടി പുളിക്കിയിൽ, മാർട്ടിൻ പന്നിക്കോട്ട്, എ കെ വിജികുമാർ, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് അലിൻ ജോസഫ്, യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സൈജു ജോസഫ്, അനൂപ് കെ എൻ, ബിന്റോ ബേബി, നേതാക്കളായ ചാർലി ജോസ്, അരുൺ പി തങ്കച്ചൻ, അമൃതരാജ്, കെ.എം.മാത്യു, ബിറ്റോ, സിജോ, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി