video
play-sharp-fill
കോട്ടയത്തെ പ്രമുഖ കോൺഗ്രസ് നേതാവ് കൊച്ചിയിൽ ലുലുമാളിനു സമീപം ഭൂമി വാങ്ങിക്കൂട്ടി..!  റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായെന്നു സൂചന; കൂടുതൽ തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിന്

കോട്ടയത്തെ പ്രമുഖ കോൺഗ്രസ് നേതാവ് കൊച്ചിയിൽ ലുലുമാളിനു സമീപം ഭൂമി വാങ്ങിക്കൂട്ടി..! റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായെന്നു സൂചന; കൂടുതൽ തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൊച്ചിയിൽ ലുലുമാളിനു സമീപം ഭൂമി വാങ്ങിക്കൂട്ടി. കോടികൾ വില വരുന്ന ഭൂമി ഇദ്ദേഹത്തിനു ചുളുവിലയ്ക്കാണ് ലഭിച്ചതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കോട്ടയം നഗരമധ്യത്തിലെ ഊട്ടിലോഡ്ജ് കെട്ടിടം, കോൺഗ്രസ് നേതാവ് ജെജി പാലയ്ക്കലോടി ലക്ഷങ്ങൾ മുടക്കി ലേലത്തിൽ പിടിച്ചതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ  അന്വേഷണത്തിലാണ് കോട്ടയത്ത് ഒരു വിഭാഗം കോൺഗ്രസുകാർ തടിച്ചുകൊഴുക്കുന്നതിന്റെ കൃത്യമായ വിവരം പുറത്തു വന്നിരിക്കുന്നത്.

കോട്ടയം നഗരത്തിലെ ഒരു സാധാരണക്കാരനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ഇദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് കോടികൾ ആസ്ഥിയുള്ളയാളായി വളർന്നത്. ജില്ലയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും രഹസ്യ ഇടപാടുകളുടെ സൂക്ഷിപ്പുകാരനും ഇദ്ദേഹമാണ് എന്ന് സൂചനയുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമായി ഈ ബന്ധത്തിന്റെ പേരിൽ ഇദ്ദേഹം കോടിക്കണക്കിന് രൂപയുടെ ഭൂമിയാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ പല ഭാഗത്തും ഇദ്ദേഹം പല രഹസ്യ ഇടപാടുകളും നടത്തിയിട്ടുണ്ട്. കൊച്ചിയിൽ ലുലുമാളിനു സമീപം ഇദ്ദേഹം ഇപ്പോൾ വാങ്ങിയിരിക്കുന്ന  ഭൂമിയിൽ മറ്റു ചില കോൺഗ്രസ് നേതാക്കൾക്കു കൂടി പങ്കുണ്ടെന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളുടെ അനധിികൃത സ്വത്ത് വിവരങ്ങൾ  തേർഡ് ഐ പുറത്തു വിടും.