Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞു വിവാദമായ വീഡിയോയിലെ താരങ്ങൾ തങ്ങൾ തന്നെയെന്നു സമ്മതിച്ച് ദുൽഖർ സൽമാനും, പൃഥ്വിരാജും..! സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാസമാണ് ആഡംബര വാഹനങ്ങളിൽ താരങ്ങൾ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഒരു ടിവി ഷോയിൽ പൃഥ്വിരാജ് തന്നെയാണ് വാഹനത്തിൽ അമിത വേഗത്തിൽ പാഞ്ഞത് തങ്ങൾ തന്നെയാണ് എന്നു സമ്മതിച്ചത്.

എറണാകുളത്തു നിന്നും പാലായിലേയ്ക്കാണ് ഇരുവരും കാറിൽ പോയത്. പൃഥ്വിരാജ് ലംബോർഗിനിയിലും ദുൽഖർ പോർഷെയിലുമായാണ് യാത്ര ചെയ്തത്. രണ്ടു പേരും അമിത വേഗത്തിലാണ് വാഹനത്തിൽ പാഞ്ഞിരുന്നത്. ഇരുവരുടെയും കാറുകളെ പിൻതുടർന്ന് എത്തിയ ബൈക്ക് യാത്രക്കാർ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇതിനു പിന്നാലെയാണ് സംഭവം മാധ്യമങ്ങളിൽ എത്തിയതും വാർത്ത വിവാദമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇരുവരും അമിത വേഗത്തിൽ സഞ്ചരിച്ചതായും, ട്രാഫിക് നിയമം ലംഘിച്ചതായും പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇരുവരുടെയും വീടുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംഭവത്തെപ്പറ്റി തുറന്നു പറഞ്ഞത്. വാഹനം ഓടിച്ചത് തങ്ങളായിരുന്നെന്നും, എന്നാൽ ഇത് അമിത വേഗത്തിലായിരുന്നില്ലെന്നും പൃഥ്വി സമ്മതിച്ചു.

ഞാനും ചാലുവും പാലാ വരെ ഒന്നു പോയതാണ്. അതു ഞങ്ങളുടെ ആരാധകർ ആരോ മൊബൈലിൽ ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു. അമിത വേഗമാണ് എന്നു ആരോപണം ഉയർന്നതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി. അമിത വേഗം അല്ലായിരുന്നെന്നും ഞങ്ങൾ നല്ലകുട്ടികളായാണ് പോയതെന്നും അവർക്കു മനസിലായതായും പൃഥ്വിരാജ് പറഞ്ഞു.