video
play-sharp-fill

യുവതി ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവം : ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ ; കേസെടുത്തിരിക്കുന്നത് ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ പ്രകാരം

യുവതി ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവം : ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ ; കേസെടുത്തിരിക്കുന്നത് ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ പ്രകാരം

Spread the love

സ്വന്തം ലേഖകൻ

പരപ്പനങ്ങാടി : ഭർതൃഗൃഹത്തിൽ യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും പൊലീസ് പിടിയിൽ. കേസിൽ പുത്തൻപീടിക ശാന്തി നഗറിനു സമീപം കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്(40), കെ.മുഹമ്മദ് ബാപ്പു(68) എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.

വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങൽ സൈതലവിയുടെയും ഖമറുന്നിസയുടെയും മകൾ ഷൗക്കീനെ (31) ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയതി.മാർച്ച് 27ന് ആണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ വീടിന്റെ ടെറസിലാണ് യുവതിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു